അന്ധവിദ്യാലയത്തിലെ കുരുന്നുകൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്

ധർമ്മശാല : സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷിക ദിനം ധർമ്മശാലയിൽ പ്രവർത്തിക്കുന്ന മോഡൽ അന്ധവിദ്യാലയത്തിലെ കുരുന്നുകളോടൊപ്പം ചിലവഴിച്ച് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ് അംഗങ്ങളും കുടുംബാംഗങ്ങളും. രാവിലെ ലെഫ് കേണൽ MK സുരേന്ദ്രൻ (Retd) സ്വാതന്ത്ര്യ ദിന സന്ദേശം നൽകി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ഇത്തവണത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ Retd Assi Police കമ്മീഷണർ ശ്രീ TP പ്രേമരാജൻ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി സതി എം, സ്കൂൾ ഇൻചാർജ് CV നാരായണൻ മാസ്റ്റർ തുടങ്ങിയവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സംസാരിച്ചു. ഇക്കഴിഞ്ഞ 10th , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള “TKS സ്കോളർഷിഷ്” വിതരണവും, മറ്റ് വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും, മൊമെൻ്റോ വിതരണം ചെയ്യുകയും ചെയ്തു. അത് പോലെ രാജ്യാതിർത്തിയിൽ മൈൻ പൊട്ടിത്തെറിച്ച് കാലിന് പരിക്കേറ്റ് ചികിത്സയിലുള്ള കൂട്ടായ്മയിലെ അംഗം സുബീഷ് ആയിത്തറയെ പൊന്നാട അണിയിച്ച് ആദരിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സ് ജോ: സെക്രട്ടറി അനീഷ് മoത്തിൽ സ്വാഗതം പറഞ്ഞു, ട്രഷറർ സുരേഷ് പലേരി അധ്യക്ഷനായിരുന്നു. രജീഷ് വടക്കാഞ്ചേരി നന്ദി പറഞ്ഞു. മലബാർ ചില്ലീസ് അവതരിപ്പിച്ച കലാവിരുന്ന് വിദ്യാലയത്തിലെ അന്തേവാസികൾക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വേറിട്ട ഒരനുഭവം ആയിരുന്നു.
രാവിലെ പറശ്ശിനിക്കടവ് മുതൽ ധർമ്മശാല വരെ ദേശീയ പതാകയേന്തി ബൈക്ക് റാലി സംഘടിപ്പിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കുട്ടികൾക്ക് വേണ്ടി ഉച്ചഭക്ഷണവും പായസവും ഒരുക്കുകയും ചെയ്തിരുന്നു.