അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുകയാണെന്നുമുഖ്യമന്ത്രി

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുകയാണെന്നും ഇതിന് ഇരയാകുന്നത് സ്ത്രീകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകളുണ്ടെന്നത് നിർഭാഗ്യകാരമാണ്. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിനിരയായ സ്ത്രീയെ കുറ്റപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. അതായത് ഇവിടെയിപ്പോൾ വിക്ടിം ഷെയിമിംഗാണ് നടക്കുന്നത്. സ്ത്രീകൾ അടിച്ചമർത്തപ്പെടണമെന്ന ഒരു വിഭാഗത്തിന്റെ താൽപര്യമാണ് ഇതിനൊക്കെ പിന്നിൽ

സംഘപരിവാർ ജനങ്ങളെ ഭിന്നപ്പിക്കാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ വിഭാഗമായി ഹിന്ദുക്കൾ പല രാജ്യങ്ങളിലുമുണ്ട്. മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ശതുക്കളായാണ് സംഘപരിവാർ കാണുന്നത്. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്ന നടപടിയാണ് ബി ജെ പി സർക്കാർ സ്വീകരിക്കുന്നത്. മതനിരപേക്ഷതയാണ് ഭരണ ഘടന ഉറപ്പു നൽകുന്ന പ്രധാന കാര്യം.