അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബിഎസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഏകജാലക സംവിധാനം വഴി അപേക്ഷിക്കാം. www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. അണ്‍ എയ്ഡഡ് സ്ഥാപനം ആയതിനാല്‍ മാനേജ്‌മെന്റ് കോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഇതേ രീതിയില്‍ അപേക്ഷിക്കണം. മാനേജ്‌മെന്റ് കോട്ട സീറ്റുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം തലശ്ശേരി എരഞ്ഞോളിയിലെ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0490 2353600, 9400508499.