അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍ ആന്‍ഡ് ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം കോഴ്‌സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന്‍ നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://www.ihrdadmissions.org വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സപ്തംബര്‍ 10 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ എച്ച് ആര്‍ ഡി വെബ്‌സെറ്റിലൊ കോളേജ് ഓഫീസുമായോ ബന്ധപ്പെടുക. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി എച്ച്/ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നിവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
ഫോണ്‍: 0497 2877600, 8547005059, 9605228016.