അപേക്ഷ ക്ഷണിച്ചു

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയ്യന്‍കുന്ന് പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 2022 ആഗസ്റ്റ് 31 ന് 18 വയസ് പൂര്‍ത്തിയായതും 46 വയസ് കഴിയാത്തതുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയിലേക്ക് പത്താംതരം പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താംതരം പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. അപേക്ഷഫോം ഇരിട്ടി ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് 2012, 2019 വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം കവറിലാക്കി കവറിന് പുറത്ത് അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ അപേക്ഷ അയ്യന്‍കുന്ന് പഞ്ചായത്ത് എന്നെഴുതി സ്വന്തം മേല്‍വിലാസം, ഫോണ്‍നമ്പര്‍, എന്നിവ രേഖപ്പെടുത്തി 15 മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഇരിട്ടി ബ്ലോക്ക് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി ഐസിഡിഎസ് ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ബോക്‌സുകളില്‍ നിക്ഷേപിക്കേണ്ടതാണ്. അപൂര്‍ണ്ണമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് വൈകുന്നേരം 5 വരെ. ഫോണ്‍: 04902490203.
ഹാജരാക്കേണ്ട രേഖകള്‍: ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയ്യന്‍കുന്ന് പഞ്ചായത്തില്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖ, പ്രവര്‍ത്തി പരിചയം, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിധവ/ബിഎല്‍ എന്നിവയില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/ പട്ടികവര്‍ഗ്ഗം/ഒ.ബി.സി. വിഭാഗം മാത്രം).