അപേക്ഷ ക്ഷണിച്ചു

വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (KIED)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് (ARISE) സംഘടിപ്പിക്കുന്ന ഇമ്മര്‍ഷന്‍ ട്രെയിനിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ / മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ചെറുകിട സംരംഭങ്ങള്‍ തുടങ്ങുവാന്‍ കഴിയുന്ന തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ പ്രതിനിധികള്‍ പരിചയപ്പെടുന്ന സെക്ഷനുകള്‍ സംഘടിപ്പിക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ സഹകരണത്തോടെ
ജൂണ്‍ 30ന് മത്സ്യവുമായി ബന്ധപ്പെട്ടും ജൂലൈ 14ന് പഴം-പച്ചക്കറിയുമായി ബന്ധപ്പെട്ടുമുള്ള ഓണ്‍ലൈന്‍ സെഷനുകള്‍ സംഘടിപ്പിക്കും. സൗജന്യ ഓണ്‍ലൈന്‍ ട്രെയിനിങ്ങും രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി KIEDന്റെ വെബ്‌സൈറ്റായ www.kied.info സന്ദര്‍ശിക്കുക. ഫോണ്‍: 7403180193, 9605542061.