അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള തങ്കയം, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ നടത്തുന്ന 2021-22 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പി.ജി.ഡി.എൽ.ഡി. – പാർട്ട് ടൈം ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ആഗസ്ത് 16.

സീറ്റുകളുടെ എണ്ണം- 30. കോഴ്സ് കാലാവധി ഒരു വർഷം(2 സെമസ്റ്ററുകൾ ).

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ/ബിരുദാനന്തര ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതാണ്.

വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. .
ഫോൺ നമ്പർ — 0467-2211535, 9447051039

വെബ് സൈറ്റ് മേൽവിലാസം : www.kannuruniversity.ac.in, www.phapins.com