അപ്രോച്ച് റോഡ് ടു പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ പുതുക്കിയ ഭരണാനുമതിയായി
പയ്യന്നൂർ നഗരത്തിലെ പ്രധാന റോഡായ അപ്രോച്ച് റോഡ് ടു പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ നവീകരിക്കുന്നതിന് 2 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ആയതായി ടി ഐ മധുസൂദനൻ എം എൽ എ അറിയിച്ചു.
സെൻട്രൽ ബസാർ കരിഞ്ചാമുണ്ഡി ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷൻ വരെയാണ് റീ-ടാർ ചെയ്യുന്നത്.സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.