അഫിലിയേറ്റഡ് കോളേജുകളിലെ പി .ജി.പ്രവേശനം-അപേക്ഷയിലെ തിരുത്തലുകൾക്കും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷിക്കുവാനും അവസരം
അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയന വർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് 18.10.2021 നു പ്രസിദ്ധീകരിക്കുന്നതാണ്. ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ചവർക്കു അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി, 2021 ഒക്ടോബർ 15 നകം candidate login ചെയ്തു 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ അടച്ചതിനു ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി pgsws@kannuruniv.ac.in എന്ന ഇമെയിൽ ഐ ഡി യിലേക്ക് ഇമെയിൽ ചെയ്യാവുന്നതാണ്.
വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ തുടർന്നുള്ള അലോമെറ്റിൽ പരിഗണിക്കുന്നതിനായി അപേക്ഷകർ candidate login ചെയ്തു 2021 ഒക്ടോബർ 15 നകം 200 /- രൂപ റീകൺസിഡർ ഫീ ഇനത്തിൽ അടയ്‌ക്കേണ്ടതാണ്. കൂടാതെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്കു 2021 ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.admission.kannuruniv.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഹെല്പ് ലൈൻ നമ്പറുകൾ : – 0497-2715261 ,7356948230 , ഇമെയിൽ ഐ ഡി : pgsws@kannuruniv.ac.in