അഫ്ര മോൾ യാത്രയായി
കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ് എം എ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർഥിച്ചിരുന്നു
‘അവന്‍ എന്നെ പോലെയാവരുത്’; അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി അഫ്രയെന്ന സഹോദരിയുടെ അപേക്ഷ അതായിരുന്നു. ഈ അസുഖം കൊണ്ട് എന്‍റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന്‍ എന്നെ പോലെയാവരുത് എന്ന് നിറകണ്ണുകളുമായി അപേക്ഷിച്ചാണ് പതിനാലുവര്‍ഷത്തിലേറെ വീല്‍ ചെയറില്‍ കഴിഞ്ഞ അഫ്ര വന്നത്. തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം അപേക്ഷിച്ചത്