അഫ്​ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു.

അഫ്​ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യമസേനാ താവളത്തിലിറങ്ങും.

അതേസമയം, കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്. തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.

അഫ്​ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.