Latestകേരളം

അബുദാബി ബിഗ് ടിക്കറ്റ്: 23 കോടിയുടെ നറുക്ക് വീണത് കാസര്‍കോട്ടുകാരനും നാല് സുഹൃത്തുക്കള്‍ക്കും

അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ കാസർകോട് സ്വദേശിക്കും നാലു മലയാളി സുഹൃത്തുക്കൾക്കും 23 കോടി രൂപയുടെ ഭാഗ്യ സമ്മാനം. കാസർകോട് സ്വദേശിയായ റാസൽഖൈമയിൽ താമസിക്കുന്ന താഹിർ മുഹമ്മദിനാണ് 23 കോടിയിലേറെ രൂപയുടെ (12 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചത്.

റാസൽഖൈമയിൽ താമസിക്കുന്ന കാസർകോട് ഉപ്പള ബൈദല സ്വദേശി താഹിർ മുഹമ്മദ് കഴിഞ്ഞ മാസം 30ന് എടുത്ത 027700 എന്ന ടിക്കറ്റാണ് നറുക്ക് വീണത്. വർഷങ്ങളായി കുടുംബസമേതം റാസൽഖൈമയിലാണ് താഹിർ താമസിച്ചു വരുന്നത്.