അഭിമുഖം വെള്ളിയാഴ്ച (ആഗസ്ത് 27)
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മാനേജര്‍, അക്കണ്ടന്റ്, ടെലി കോളര്‍, ആര്‍ ടി ഒ പേപ്പര്‍ വര്‍ക്ക്, ഫീല്‍ഡ് സെയില്‍സ്/ ഷോറൂം സെയില്‍സ്, ടെക്‌നീഷ്യന്‍ (സര്‍വ്വീസ് സെന്റര്‍), ഫീല്‍ഡ് സര്‍വ്വീസ് എഞ്ചിനിയര്‍ (ടെക്‌നീഷ്യന്‍), ഏരിയ സെയില്‍സ് മാനേജര്‍, ടെക്‌നീഷ്യന്‍ ഇലക്ട്രിക്കല്‍ എന്നീ ഒഴിവുകളിലേക്ക് ആഗസ്ത് 27 വെള്ളി രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് അഭിമുഖം. യോഗ്യത പ്ലസ് ടു, ഡിഗ്രി വിത്ത് ടാലി, എംബിഎ, ബി എസ് സി, ഇലക്ട്രിക്കല്‍(ഓട്ടോകാഡ് അഭികാമ്യം)/ഇലക്ട്രോണിക്‌സില്‍ ഐ ടി ഐ/പോളിടെക്‌നിക്/ഡിപ്ലോമ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0497 2707610, 6282942066.