അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും.

രാജ്യവ്യാപക പര്യടനത്തിന്റെ ഭാ​ഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ കേരള സന്ദര്‍ശനത്തിനുണ്ട്.