ചോദ്യപേപ്പർ ആവർത്തനം – അന്വേഷണം

കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ അന്വേഷണ സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് ഇന്ന് (05-05-2022) ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ റിപ്പോർട്ട് ചെയ്തു. വിശദമായ അന്വേഷണം വൈസ് ചാൻസലറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കും. അന്വേഷണ റിപ്പോർട്ട് മെയ് 21 , 2022 ന് ചേരുന്ന പരീക്ഷാ സംബന്ധിയായ പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ വെയ്ക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.