അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അമേരിക്കൻ ജനതയുടെ വിധിയെഴുത്ത് പൂർത്തിയാകുമ്പോൾ ബൈഡന് മുന്നേറ്റം എന്നാണ് ആദ്യഫലസൂചനകൾ നൽകുന്നത്.

നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാനയും കെന്റക്കിയും വെസ്റ്റ് വെര്‍ജീനിയയും വിജയിച്ചപ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വെര്‍മോണ്ടിലും വിര്‍ജീനിയയിലും വിജയം കണ്ടു.

നിലവിൽ ജോ ബൈഡന്‍ 209 ഉം ഡൊണാള്‍ഡ് ട്രംപ് 118 ഉം ഇലക്ടറൽ വോട്ടുകൾനേടിയിട്ടുണ്ട്.സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടത്.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *