അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട്:അയല്‍വാസികളായ യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലാണ് സംഭവം.നന്മണ്ട മരക്കാട് മുക്ക് സ്വദേശികളായ അഭിനന്ദ്, വിജീഷ് എന്നിവരാണ് മരിച്ചത്.

അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.