കുഞ്ഞിമംഗലത്ത് ബുള്ളറ്റും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

കുഞ്ഞിമംഗലത്ത് ബുള്ളറ്റും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പയ്യന്നൂർ ജി ടെക് കമ്പ്യൂട്ടർ സെൻ്ററിലെ വിദ്യാർത്ഥി മാടായി വാടിക്കൽ ബോട്ട് ജെട്ടിക്ക് സമീപം എസ്.എ പി. സ്റ്റോപ്പിന് സമീപം താമസിക്കുന്നനിഷാൻ (19) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം.

പയ്യന്നൂരിലേക്ക് വരികയായിരുന്ന വിദ്യാർത്ഥി സഞ്ചരിച്ച ബുള്ളറ്റും ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിഷാനെ ഓടികൂടിയ നാട്ടുകാർ ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ച് പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.