അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കണ്ണൂര്‍ . നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ വെച്ചാണ് അര്‍ജുന്‍ പിടിയിലായത്. പ്രതിയെ മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലെത്തിച്ചു. നിലവില്‍ കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കാരിയറുടെ ഒത്താശയില്‍ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചെന്നാണ് കേസ്. മറ്റ് സ്വര്‍ണ കവര്‍ച്ചാ കേസുകളില്‍ അര്‍ജുനെതിരെ അന്വേഷണം നടന്നുവരികയാണ്.