അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം

മുംബൈ:റിപബ്ലിക്ക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപ ബോണ്ടിന്‍ മേലാണ് അര്‍ണബിന് കോടതി ജാമ്യം നല്‍കിയത്.

കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.