അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്സ്ണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎ.

പത്തനാപുരം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്സ്ണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎ. ചൊവ്വാഴ്ച പുലർച്ചെ പത്തനാപുരത്ത് നിന്ന് ബേക്കൽ പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.

ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.എംഎൽഎയുടെ ഓഫീസിൽ വച്ചായിരുന്നു അറസ്റ്റെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത് കാസർകോട്ടേക്ക് കൊണ്ടുപോയ പ്രദീപിനെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.