അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചര്‍ അന്തരിച്ചു
തിരുവനന്തപുരം: സി പി എം നേതാവും രക്തസാക്ഷിയുമായ അഴീക്കോടന്‍ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ മീനാക്ഷി ടീച്ചര്‍ അന്തരിച്ചു.87 വയസായിരുന്നു. കണ്ണൂര്‍ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം.1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബര്‍ 23നാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്ബത്യ ജീവിതം.
34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്നു.പ്രധാനാദ്ധ്യാപികയായാണ് വിരമിച്ചത്. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മക്കള്‍: ശോഭ, സുധ(റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍) , മധു (റിട്ട. തലശേരി റൂറല്‍ ബാങ്ക്) , ജ്യോതി ( ഗള്‍ഫ് ) സാനു( ദേശാഭിമാനി, കണ്ണൂര്‍ ) മരുമക്കള്‍: കെ കെ ബീന (അദ്ധ്യാപിക, ശ്രീപുരം സ്‌കൂള്‍) , ആലീസ് (ഗള്‍ഫ്) ,എം രഞ്‌ജിനി(അദ്ധ്യാപിക, അരോളി ഗവ. സ്‌കൂള്‍), പരേതനായ കെ ഇ ഗംഗാധരന്‍(മനുഷ്യാവകാശകമീഷന്‍ അംഗം