അഴീക്കൽ റിവേഴ്സ് ഡ്രഡ്ജിംഗ് വാർത്ത അവാസ്തവം
അഴീക്കൽ തുറമുഖത്തിൻ്റെ റിവേഴ്സ് ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അഴീക്കലില്‍ ഡ്രഡ്ജിംഗ് നടത്തുന്നതിന് മാരിടൈം ബോര്‍ഡ് ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. 4 മീറ്റര്‍ ആഴം നിലനിര്‍ത്തുന്നതിന് വേണ്ടി മെയിന്റനന്‍സ് ഡ്രഡ്ജിംഗ് നടത്തുന്നതിനുള്ള പ്രൊപ്പോസലാണ് പരിഗണനയിലുള്ളത്. മെയിന്റനന്‍സ് ഡ്രഡ്ജിംഗ് ആയതിനാല്‍ ദേശീയ ഹരിത ട്രബൂണലിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് എന്‍വയര്‍മെന്റ് ക്ലിയറന്‍സ് ഇല്ലാതെ തന്നെ ഡ്രഡ്ജിംഗ് നടത്താവുന്നതാണ്. എന്നാല്‍ മുമ്പ് മെയിന്റനന്‍സ് ഡ്രഡ്ജിംഗ് നടത്തി നിക്ഷേപിച്ചിട്ടുള്ള വേസ്റ്റ് മെറ്റീരിയല്‍ അവിടെ നിന്നും മാറ്റിയാല്‍ മാത്രമെ ഡ്രഡ്ജിംഗ് നടത്തുവാന്‍ സാധിക്കുകയുള്ളു.
തുറമുഖവകുപ്പിന് സാമ്പത്തിക ബാധ്യതയില്ലാത്ത റിവേഴ്സ് ഡ്രഡ്ജിംഗ് നടത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം 30/11/2021 ല്‍ കൊച്ചിയിൽ ചേര്‍ന്നിരുന്നു. വിദഗ്ദരുമായുള്ള ചർച്ചക്ക് ശേഷം ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. അതുപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി വേസ്റ്റ് മെറ്റീരിയല്‍ മാറ്റുന്നതിന് ടെണ്ടർ ക്ഷണിച്ചു. 21/01/22 ആണ് ടെണ്ടർ തുറന്നത്. എന്നാൽ ഒരു കമ്പനി മാത്രമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിനെ തുടർന്ന് റീ ടെണ്ടർ നടത്തുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ ആഴ്ച്ചയിൽ തന്നെ പതിനഞ്ച് ദിവസത്തെ കാലാവധി നൽകി ടെണ്ടർ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെ പണച്ചെലവില്ലാത്ത ഡ്രഡ്ജിംഗിൽ വകുപ്പിന്ന് താൽപ്പര്യമില്ലെന്ന രൂപത്തിൽ വരുന്ന വാർത്തകൾ ചില തൽപ്പരകക്ഷികളുടെ സൃഷ്ടിയാണ്. ഓഫീസ് അറിയിച്ച