‘അവിയൽ’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു

ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവിയൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഏപ്രിൽ ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നവാഗതനായ സിറാജുദ്ദീനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

പോക്കറ്റ് എസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുജിത് സുരേന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. ‘മങ്കി പെൻ’ എന്ന ചിത്രത്തിൻ ശേഷം ഷാനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ജോജു ജോർജ്, അനശ്വര രാജൻ, കേതകി നാരായണൻ, ആതിയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയ്ൻ ഡേവിസ്, വിഷ്ണു എന്നിവരും അഭിനയിക്കുന്നു.