അസി. പ്രൊഫസർ ഇന്റർവ്യു

ഐ എച്ച് ആർ ഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ താൽക്കാലിക ഒഴിവുകളിലേക്ക് ഇന്റർവ്യു നടത്തുന്നു. അതാത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. നെറ്റ് ഉള്ളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇംഗ്ലീഷ് വിഷയത്തിന് ജൂലൈ 27 ന് രാവിലെ 11നും മലയാളത്തിന് 30ന് രാവിലെ 11നും ഹിന്ദിക്ക് 30ന് ഉച്ചക്ക് രണ്ടിനും ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 0460 2206050, 8547005048.