അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി.

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. 2017 ന് ശേഷം അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്ന് കാപ്പ അഡ്വസൈറി ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. കാപ്പ അഡ്വസൈറി ബോർഡിന്റെതാണ് നടപടി. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി. 2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.