അനധികൃത സ്വത്ത് സമ്പാദനം; കെ.എം. ഷാജി ചോദ്യം ചെയ്യലിന് ഹാജരായി
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിനായി കെ.എം. ഷാജി എംഎൽഎ വിജിലൻസിന് മുൻപാകെ എത്തി. കോഴിക്കോട്ടെ തൊണ്ടയാടുള്ള വിജിലൻസ് ഓഫീസിലാണ് കെ.എം. ഷാജി ഹാജരായത്.
ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം പണവും സ്വർണവും നിരവധി രേഖകൾ എന്നിവ കണ്ടെടുത്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ അറിയാനാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്.
എന്നാൽ പണത്തിന് രേഖയുണ്ടെന്നും സ്ഥല കച്ചവടത്തിനായി ബന്ധു ഏൽപ്പിച്ച പണമാണെന്നുമാണ് ഷാജിയുടെ വിശദീകരണം. രേഖ ഹാജരാക്കാൻ രണ്ടു ദിവസത്തെ സമയം വേണമെന്നും ഷാജി വിജിലൻസിനോട് പറഞ്ഞിരുന്നു