അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പോലീസിൽ കീഴടങ്ങി
കായംകുളം: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പോലീസിൽ കീഴടങ്ങി. ആർഎസ്എസ് പ്രവർത്തകനായ സജയ് ജിത്താണ് എറണാകുളം പാലാരിവട്ടത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സജയ് ജിത്ത് ഉൾപ്പടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഇവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം, അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദർശിന്റെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാർട്ടി ഓഫീസിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിക്കുന്നത്.