ആംബുലൻസ് അപകടത്തിൽ കണ്ണൂർ കോർപ്പറേഷന്റെ അവസരോചിതമായ ഇടപെടൽ : രക്ഷിക്കാനായത് ഒരു ജീവൻ


മുണ്ടയാട് നടന്ന ആംബുലൻസ് അപകടത്തിൽ ഒരു ജീവൻ രക്ഷിക്കാൻ കാരണമായത് കണ്ണൂർ കോർപ്പറേഷന്റെ അവസരോചിചിതമായ ഇടപെടലിൽ.
ഇന്നലെ അർധരാത്രിൽ നടന്ന അപകടം കണ്ടത് അതിരാവിലെ അതുവഴി വന്ന യാത്രക്കാരാണ്. ഉടൻ തന്നെ അതുവഴി വന്ന കോർപ്പറേഷൻ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. സി.ഹംസ എന്നവർ ഇടപെടുകയും അടിയന്തിരമായി കോർപ്പറേഷന്റെ 2 ആംബുലൻസുകൾ വിളിക്കുകയും വാഹനത്തി ലുള്ളവരെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.

ഫയർ ഫോഴ്സ്, പോലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്നും പരിക്കേറ്റ ഒരാൾ ഇഴഞ്ഞു റോഡിനു സമീപം എത്തിയിരുന്നു. അത് കാരണമാണ് വണ്ടി അപകടത്തിൽ പെട്ടത് ആളുകൾ കണ്ടത്.

പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി രജിന (37) ആംബുലൻസ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാൾ ചികിത്സയിലാണ്.