ആകാശത്ത് ഇന്ന് മഹാഗ്രഹ സംഗമം

ആകാശത്ത് ഇന്ന് മഹാഗ്രഹ സംഗമം. വ്യാഴം, ശനി ഗ്രഹങ്ങളുടെ സംഗമം 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടക്കുന്നത്. മുൻപ് 1623ലാണ് ഇത്തരത്തിൽ ഗ്രഹ സംഗമം നടന്നത്.

1623ലാണ് മുൻപ് ഗ്രഹങ്ങൾ അടുത്ത് വന്നിരുന്നതെങ്കിലും അന്ന് കാഴ്ച ദൃശ്യമായിരുന്നില്ല. ഇനി അടുത്ത മഹാഗ്രഹ സംഗമം 2080ൽ കാണാം. ദക്ഷിണാന്തക ദിനത്തിൽ ഗ്രഹ മഹാസംഗമം നടക്കുന്നു എന്ന പ്രത്യേകതകൂടി ഇക്കുറിയുണ്ട്. വ്യാഴമായിരിക്കും മാനത്ത് ആദ്യം തെളിഞ്ഞു കാണുന്നത്. ക്രമേണ ശനി ഗ്രഹത്തെയും നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയും. സന്ധ്യാ മാനത്ത് വിരിയുന്ന അപൂർവ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം

നൂറ്റാണ്ടുകളിലെ തന്നെ അപൂർവ്വ കാഴ്ചയൊരുക്കി ഇന്ന് തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ഭൂമിയുടെ നേർ രേഖയിൽ ദൃശ്യമാകും.ഭൂമിയിൽ നിന്നുള്ള വെറും കാഴ്ച മാത്രമാണെങ്കിലും 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാഗ്രഹ സംഗമം ദൃശ്യമാകുക.