ആട് വളര്‍ത്തല്‍ ധനസഹായം നല്‍കും

വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ പദ്ധതിയിലേക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാറി ഇനത്തില്‍പ്പെട്ട 19 പെണ്ണാടുകളുടെയും ഒരു മുട്ടനാടിനെയും വാങ്ങാന്‍ ഒരു ലക്ഷം രൂപയാണ് ധനസഹായം. 280000 രൂപയാണ് അടങ്കല്‍ തുക. അപേക്ഷകന് കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. വിശദ വിവരങ്ങള്‍ക്ക് ജൂലൈ 15ന് മുമ്പ് പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0497 2700267.