ആദായ നികുതി റിട്ടേണും ഓഡിറ്റുള്ളവര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ

കൊച്ചി: ഓഡിറ്റ് ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 2019-20 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണും ഓഡിറ്റുള്ളവര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ.

വൈകിയാല്‍ 10,000 രൂപ പിഴ. വരുമാനം 5 ലക്ഷം രൂപയില്‍ താഴെയെങ്കില്‍ പിഴ 1000 രൂപ. അടയ്ക്കാനുള്ള നികുതിയിന്മേല്‍ മാസം 2% പലിശയും കൊടുക്കണം. അകാരണമായി വൈകുന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനും പിഴയുണ്ട്.