ആദ്യം ജോലി പിന്നെ കല്യാണം’ ജിസ്മയും വിമലും വിവാഹിതരാകുന്നു.

ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയരായ ജിസ്മയും വിമലും വിവാഹിതരാകുന്നു. വിവാഹത്തിന് മുൻപ് തന്നെ വൈറലായ കപ്പിളാണ് ജിസ്മയും വിമലും. കാടിനെ സാക്ഷിയാക്കി വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിവാഹ വാർത്ത അറിയിച്ചത്.

ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരിസിന്റെ  പ്രമോഷന്റെ ഭാഗമാണോ ഈ പ്രപ്പോസൽ ചിത്രങ്ങൾ എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ‘ഇത് ശരിക്കും’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആദ്യം വെബ്‌സീരീസ് പിന്നെ കല്യാണം എന്ന ആശയമാണ് യഥാർഥത്തിൽ താരങ്ങളുടെ കാര്യത്തിൽ നടന്നിരിക്കുന്നതെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.