ആധാര്‍ സേവനങ്ങള്‍ തപാല്‍ ഓഫീസുകളിലൂടെ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ വിവിധ ആധാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫെബ്രുവരി മൂന്ന് മുതല്‍ എട്ട് വരെ കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍, ചെറുപുഴ, പള്ളിക്കുന്ന്, ചെറുകുന്ന്, മയ്യില്‍, കക്കാട്, ശ്രീകണ്ഠപുരം എന്നീ പോസ്റ്റ് ഓഫീസുകളില്‍ പ്രതേ്യക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

പുതുതായി ആധാര്‍ എടുക്കുന്നവര്‍ക്ക് അഞ്ച് വയസിലെയും 15 വയസിലെയും അപ്‌ഡേഷന്‍ സൗജന്യമാണ്. മറ്റു സേവനങ്ങള്‍ക്ക് 50 രൂപയാണ് ചാര്‍ജ്. ഈ ഓഫീസുകള്‍ക്ക് പുറമെ ഡിവിഷനിലെ പ്രധാന ഓഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്.