ആന്തൂര്‍ നഗരസഭ ചെയര്‍മാനായി പി മുകുന്ദനും ,പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി കെ വി ലളിതയും സത്യപ്രതിജ്ഞ ചെയ്തു
കണ്ണൂര്‍:ആന്തൂർ നഗരസഭാ ചെയർമാനായി പി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു.
കൗൺസിലിൽ പ്രതിപക്ഷമില്ലാത്തതിനാൽ ഏകകണ്ഠമായിട്ടായിരുന്നു നഗരസഭാ ചെയർമാനെ തെരഞ്ഞെടുത്തത്.
നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എല്‍ഡിഎഫാണ് നേടിയത്. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാനായി എല്‍ഡിഎഫിലെ കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.

യുഡിഎഫിലെ അത്തായി പത്മിനിയെ(കോണ്‍ഗ്രസ്) 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെ വി ലളിതക്ക് 35 വോട്ടും പത്മിനിക്ക് ഏഴ് വോട്ടും ലഭിച്ചു. സിപിഐ എം ഏരിയ അമ്മിറ്റിയംഗമായ കെ വി ലളിത രണ്ടാം തവണയാണ് ചെയര്‍മാനാവുന്നത്.
ആകെ 42 പേരാണ് വോട്ട്ചെയ്തത്. ലീഗ് വിമതന്‍ എം ബഷീന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എത്താന്‍ വൈകിയതിനാല്‍ ലീഗിലെ ഹസീന കാട്ടൂരിന് വോട്ട് ചെയ്യാനായില്ല