ആന പാപ്പാനെ അടിച്ചുകൊന്നു.

പാലക്കാട്:ഒറ്റപ്പാലം മനിശ്ശേരിയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്.മൂത്തുകുന്നം പത്മനാഭന്‍ എന്ന ആനയാണ് പാപ്പാനെ കൊമ്പു കൊണ്ട് ആക്രമിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം.മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.