ആയൂര്‍വേദ ആശുപത്രിക്ക് പണിത പുതിയ കെട്ടിടം ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.
എളയാവൂർ – കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ പരിധിയിൽ പ്രവർത്തിച്ചു വരുന്ന ആയൂർവേദ ആശുപത്രിക്ക് പണിത പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഓൺ ലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
എം.എൽ.എ.ഫണ്ടിൽ നിന്നും 42.10. ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണിതത്.
ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷം വഹിച്ചു, മേയർ സി.സീനത്ത്, ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, കുമാരി ഇ.പി.ലത, ടി.ഒ.മോഹനൻ, പി. ഇന്ദിര, ഷാഹിനാ മൊയ്തീൻ, പി.സമീർ ,സി.കെ.വിനോദ് ,ഡോ :സീന തുടങ്ങിയവർ സംസാരിച്ചു