ആരാധകന്‍ മരിച്ചു; ഭാര്യയ്ക്ക് ജോലിയും മകള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കി നടൻ സൂര്യ

അപകടത്തിൽ മരിച്ച ആരാധകൻറെ വീട് സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്ത് നടൻ സൂര്യ. സൂര്യ ഫാൻസ് ക്ലബ്ബിൻറെ നാമക്കൽ ജില്ലാ സെക്രട്ടറിയായിരുന്ന ജഗദീഷ് ആണ് മരിച്ചത്. പരിക്കേറ്റ ജഗദീഷിനെ ആശുപത്രിയിലേക്കെത്തിക്കുന്നതിന് മുൻപേ മരിക്കുകയായിരുന്നു.

വാർത്തയറിഞ്ഞ സൂര്യ ജഗദീഷിൻറെ വീട്ടിലെത്തി ആരാധകൻറെ ചിത്രത്തിന് പുഷ്പാർച്ചന നടത്തി. തുടർന്ന് അരമണിക്കൂർ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ചു.