ആരോഗ്യവകുപ്പ് വീണ ജോർജിന്

തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കെ.എൻ.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ. ബിന്ദുവിനായിരിക്കും.

കഴിഞ്ഞ മന്ത്രിസഭയിൽ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണൻകുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം.

പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ

കെ.എൻ. ബാലഗോപാൽ- ധനകാര്യം

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്-വ്യവസായം

കെ.രാധാകൃഷണൻ- ദേവസ്വം

ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം

എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ- എക്സൈസ്, തൊഴിൽ

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

അഹമ്മദ് ദേവർകോവിൽ- തുറമുഖം

സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം