ആരോഗ്യ മന്ത്രി വാക്‌സിന്‍ സ്വീകരിച്ചു

മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വാക്സിൻ സ്വീകരിച്ചു.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വാക്സിൻ കേന്ദ്രത്തിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്. ആരോഗ്യമന്ത്രിക്കൊപ്പം ഭർത്താവ് കെ. ഭാസ്കരനും വാക്സിൻ സ്വീകരിക്കാനെത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാക്സിൻ സ്വീകരിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.