ആറളം – വീര്‍പ്പാട് – ഇടവേലി – അത്തിക്കല്‍ ഗതാഗതം നിരോധിച്ചു

ആറളം – വീര്‍പ്പാട് – ഇടവേലി – അത്തിക്കല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 19 മുതല്‍ മെയ് 25 വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ചെടിക്കുളം വഴി വീര്‍പ്പാട് പോകേണ്ട വാഹനങ്ങള്‍ തോട്ടമ്മല്‍- അമ്പലക്കണ്ടി റോഡ് വഴി കടന്നുപോകേണ്ടതാണ്.