ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണ൦. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്ക൦ കൂട്ടുമെന്നും ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. സ൪ക്കാ൪ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കണമെന്നാണ് നിർദ്ദേശം.

കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. പോക്സോ കേസിൽ ഇരയാണ് പതിനഞ്ച് വയസ്സുകാരി. രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗ൪ഭച്ഛിദ്ര൦ അനുവദനീയമല്ല. കേസ് പത്ത് ദിവസത്തിന് ശേഷ൦ വീണ്ടും പരിഗണിക്കു൦. സർക്കാർ ഇക്കാര്യത്തിൽ അതിവേഗം തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.