ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ.

വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. ഒമ്പതാംക്ലാസ് വിദ്യാർഥിയായ 14 വയസ്സുകാരനെയും ആറാം ക്ലാസ് വിദ്യാർഥിയായ ഒമ്പത് വയസ്സുകാരനെയുമാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു