ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ആലപ്പുഴ: പ്രതിഷേധങ്ങൾക്കൊടുവിൽ ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സിവിൽ സപ്ലൈസ് വകുപ്പിലേക്കാണ് മാറ്റിയത്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായാണ് പുതിയനിയമനം. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയകലക്ടർ‌. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്. മാധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ