ആലിയ ഭട്ടിന്റെ ആദ്യ നിർമ്മാണ ചിത്രം; ‘ഡാർലിംഗ്സ്’ റിലീസ് നെറ്റ്ഫ്ലിക്സിൽ  

ആലിയ ഭട്ടിന്റെ ആദ്യ നിർമ്മാണ ചിത്രമായ ‘ഡാർലിംഗ്സ്’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ആലിയയ്ക്കൊപ്പം വിജയ് വർമ്മ, ഷെഫാലി ഷാ, റോഷൻ മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾക്കൊപ്പം ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് സൂചന നൽകുന്ന ഒരു വീഡിയോ ചിത്രത്തിൻറെ നിർമ്മാതാക്കൾ പങ്കുവച്ചു. എന്നാൽ ചിത്രത്തിൻറെ റിലീസ് തീയതിയോ മറ്റ് വിശദാംശങ്ങളോ പങ്കുവച്ചിട്ടില്ല. 

ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെൻറും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ഡാർലിംഗ്സ് നിർമ്മിച്ചത്. നവാഗതനായ ജസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയയും ഷെഫാലിയും ചിത്രത്തിൽ അമ്മയായും മകളായും വേഷമിടുന്നു. 

അനുരാഗ് കശ്യപിൻറെ ‘ചോക്ക്ഡ്’ എന്ന ചിത്രത്തിൻ ശേഷം റോഷൻ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ഡാർലിംഗ്സ്’.