ആള്‍മാറാട്ടത്തിനെതിരേ കര്‍ശന നടപടി


മാസ്‌ക്, ശരീരം മൂടിയുള്ള വസ്ത്രം എന്നിവ ദുരുപയോഗം ചെയ്ത് ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാരെ നിയമാനുസൃതം പൊലീസ് അധികൃതര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ കത്തില്‍ വ്യക്തമാക്കി.

ജില്ലയിലെ വോട്ടെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് നിഷ്പക്ഷവും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തവുമായ നിലപാട് പ്രിസൈഡിംഗ് ഓഫീസറുടെ ഭാഗത്തു നിന്ന് ഉണ്ടാവണം. കര്‍ക്കശമായ തീരുമാനമെടുക്കേണ്ടി വരുന്ന അവസരത്തില്‍ അപ്രകാരമുള്ള തീരുമാനമെടുക്കുവാനും പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കഴിയണം.

യഥാസമയം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ചു കൊണ്ട് ശരിയായ തീരുമാനം എടുക്കുന്നതിനും തന്റെ പോളിങ് ടീമിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണ സഹകരണം ആര്‍ജിക്കുവാനും ഒരു ടീം എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനും പ്രത്യേക ശ്രദ്ധ ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ എല്ലാ ബൂത്തുകളിലും സുഗമമായ വോട്ടെടുപ്പിന് പൂര്‍ണ്ണ സഹകരണം ഉറപ്പ് നല്‍കിക്കൊണ്ടാണ് ജില്ലാ കലക്ടര്‍ കത്ത് അവസാനിപ്പിക്കുന്നത്.