‘ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ’ തമിഴ് പതിപ്പ് ഒടിടി റിലീസിനൊരുങ്ങുന്നു

നവാഗതരായ ശബരി-ശരവണൻ സംവിധാനം ചെയ്ത് ആർ കെ സെല്ലുലോയ്ഡ്സിന്റെ ബാനറിൽ കെ.എസ്. രവികുമാർ നിർമ്മിച്ച ഒരു ഇന്ത്യൻ തമിഴ് സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് കൂഗിൽ കുട്ടപ്പ. മെയ് ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ജൂൺ 3 ൻ ആഹാ തമിഴിൽ റിലീസ് ചെയ്യും. തർഷൻ, ലോസ്ലിയ, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ജിബ്രാനും ഛായാഗ്രഹണം അരവിയും എഡിറ്റിംഗ് പ്രവീൺ ആന്റണിയും നിർവഹിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് 2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം