ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റർ.

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റർ. മറ്റു ചില ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെയും വെരിഫിക്കേഷൻ ടിക്ക് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ മുതൽ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പർക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കും നഷ്ടമായിരുന്നു. മോഹൻ ഭാഗവതിന്റേതടക്കം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

കോൺഗ്രസ് ടൂൾ കിറ്റ് ആരോപണത്തിൽ ബിജെപി നേതാക്കളുടെ ട്വീറ്റിൽ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു.