ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന് ഇന്ന് ക്ലൈമാക്സ്; വിധി കാത്ത് എട്ട് ടീമുകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021-22 സീസൺ ഇന്ന് അവസാനിക്കും. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് കിരീടപ്പോരാട്ടം ഉൾപ്പെടെ നിർണായകമായ നിരവധി വിധികൾക്കു തീരുമാനമാകും . എല്ലാ മത്സരങ്ങളും രാത്രി 8.30നു നടക്കും.

കിരീടപ്പോരാട്ടമാണ് ഏറ്റവും നിർണ്ണായകം. നിലവിൽ 90 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 89 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. ലിവർപൂളിന്റെ പോരാട്ടം വോൾവ്സിനെതിരെയും സിറ്റി ആസ്റ്റൺ വില്ലയ്ക്കെതിരെയുമാണ്. ഇന്ന് ജയിച്ചാൽ സിറ്റിക്ക് കിരീടം നേടാം. എന്നാൽ വോൾവ്സിനെ തോൽപ്പിച്ചതിന് പുറമെ സിറ്റിക്ക് പോയിന്റു നഷ്ടമായാൽ മാത്രമേ ലിവർപൂളിനു കിരീടം ഉയർത്താനാകൂ.

പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്കുള്ള മത്സരവും ഇന്ന് നടക്കും. നിലവിൽ 68 പോയിന്റുള്ള ടോട്ടനം നാലാം സ്ഥാനത്താണ്. 66 പോയിന്റുമായി ആഴ്സണലാണ് തൊട്ടുപിന്നിലുള്ളത്. ആഴ്സണൽ ഇന്ന് എവർട്ടനെ നേരിടും. ടോട്ടൻഹാം നോർവിച്ചുമായി കൊമ്പുകോർക്കും. ഇന്ന് ടോട്ടനം ജയിച്ചാൽ ആഴ്സണലിൻ നാലാം സ്ഥാനത്തെത്താനും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനും സാധിക്കും.