ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മൂന്ന് പേര്‍ മരിച്ചു.

തിരുവനന്തപുരം: ഇടിമിന്നലേറ്റ് സംസ്ഥാനത്ത് തിങ്കളാഴ്ച മൂന്ന് പേര്‍ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്.

രാമപുരം പിലാപറമ്ബ് കൊങ്ങുംപ്പാറ ഷമീം ആണ് മരിച്ചവരില്‍ ഒരാള്‍. വീട്ടില്‍ വെച്ചാണ് മിന്നലേറ്റ് അപകടമുണ്ടായത്. എടവണ്ണയില്‍ ചുങ്കത്തറ സ്വദേശി ദിവാകരനും മിന്നലേറ്റ് മരിച്ചു.

പാലക്കാട്ട് തച്ചമ്ബാറക്ക് സമീപം കാഞ്ഞിരപ്പുഴ സ്വദേശി ഗണേശന്‍ മിന്നലേറ്റ് മരിച്ചത്. കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ ആണ് സംഭവം. തച്ചമ്ബാറ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമാണ്.